Monday 9 April 2012

എന്റെ ബാല്യകാലം

എന്റെ ബാല്യകാല ഓര്‍മകളിലേക് കടന്നു ചെല്ലുമ്പോള്‍ എനിക്ക് ഒരുവേദനയും ഇല്ല, ഒരു  നഷ്ടബോധവും ഇല്ല. കാരണം വേദനിക്കാനും നഷ്ടപ്പെടാനും മാത്രമുള്ള ഒരു ഓര്‍മകളും എന്റെ കുട്ടിക്കാലം എനിക്ക് സമ്മാനിച്ചിട്ടില്ല. ഞാന്‍ മണ്ണപ്പം ചുട്ടു കളിച്ചിട്ടില്ല . കള്ളനും പോലീസും കളിച്ചിട്ടില്ല , വെറുതെ കൂടുകാരോടൊപ്പം ഓടി കളിച്ചിട്ടുമില്ല.. എനിക്ക് കൂട്ടുകാരുമില്ലയിരുന്നു. ഓരോ വര്‍ഷം കഴിയുംപോയും  എനിക്ക് ഓരോ വയസു കൂടി ഞാന്‍ വലുതായിക്കൊണ്ടിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടിക്കാലത്തെ കുറിചോര്‍കുമ്പോള്‍ എന്റെ ഓര്‍മയി ഒന്നും തെളിയുന്നില്ല. ഒരു കാര്യം മാത്രം എനിക്കറിയാം ഒരുപാട് ഒരുപാട് ആഗ്രഹങ്ങള്‍ അന്നും എനിക്കുണ്ടായിരുന്നു അവ ഇന്നും അത് പോലെ തന്നെയുണ്ട് . എന്റെ യാഥാസ്ഥിതിക ജീവിത സാഹചര്യങ്ങളില്‍ ഒരിക്കലും യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കാതെ അവയെല്ലാം എവിടെയോ കുഴിച്ചു മൂടപ്പെടുന്നു

 
ഒരുപാട് കാലത്തേ ഇടവേളയ്ക്ക് ശേഷം ഞാന്‍ ഇന്ന് വീണ്ടും ഒരു ബ്ലോഗ്‌ തുടങ്ങി .ഒരുപാട് ഒരുപാട് വായിക്കാനും  എന്തൊക്കെയോ എഴുതുവാനും ഒരുപാട് നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുവാനും എല്ലാത്തിനും വേണ്ടി .